Copyright © 2021 Catholic Cloud - All Rights Reserved. Design by: Ormeon
AWESOME ADVENTURES WITH JONAH
$25.00
——————————————–
നിങ്ങൾക്കുമാകാം കഥാപാത്രം
🌹🌹🌹🌹🌹🌹🌹
മിനിമോൾ നല്ല ഉറക്കത്തിൽ ആയിരുന്നു. മമ്മി അവളെ പുതപ്പിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തിട്ട് ഉറങ്ങാൻ പോയി. സ്വപ്നത്തിൽ മിനിമോളുടെ കാവൽ മാലാഖ എത്തി. മിനിമോൾ മാലാഖയുടെ ചിറകിൽ കയറി ആകാശത്തുകൂടെ അങ്ങനെ പറന്നു നടന്നു. അമ്പിളിമാമനെയും നക്ഷത്രങ്ങളെയും ഒക്കെ കണ്ട് കടലിനു മീതെ അങ്ങനെ പറന്നു പോവുകയായിരുന്നു… അപ്പോഴതാ ശക്തമായ മഴയും കാറ്റും. മിനി മോളും മാലാഖയും നോക്കുമ്പോൾ ഒരു കപ്പൽ ആടി ഉലയുന്നു. മാലാഖ മിനിമോളെ കപ്പലിന് അടുത്തേക്ക് കൊണ്ടുപോയി. ഇത്ര ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും കാരണം കപ്പലിൽ ഉള്ള ഒരാളാണെന്ന് നാവികർ കണ്ടെത്തുന്നു. അത് യോനാ അപ്പൂപ്പൻ ആയിരുന്നു. കപ്പലിന്റെ ഒരു മൂലയിൽ പതുങ്ങിയിരുന്ന യോനാ അപ്പൂപ്പനെ അവർ കണ്ടുപിടിച്ച് ചോദ്യം ചെയ്യുന്നത് മിനിമോൾ മാലാഖയുടെ ചിറകിലിരുന്ന് കണ്ടു… ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അവൾ ആകാംക്ഷയോടെമാലാഖയോട് ചോദിച്ചു…
കഥ നിങ്ങൾക്ക് മനസ്സിലായില്ലേ? നമ്മുടെ ബൈബിളിലെ മൂന്നുദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ യോനാ പ്രവാചകന്റെ കഥ തന്നെ.
ഇതുപോലെയുള്ള ബൈബിൾ കഥകളിലും മറ്റു മൂല്യാധിഷ്ഠിത കഥകളിലും മിനിമോളെ പോലെ നിങ്ങളുടെ മക്കൾ കഥാപാത്രങ്ങൾ ആയാലോ?
അതെ, അത് ജോൺ, മനു, ടെസ്സി, ഗ്ലാഡിസ്, മരിയ, ആൽബിൻ, അങ്ങനെ ആരുമാകാം. നിങ്ങളുടെ മക്കളുടെ/ പേരക്കുട്ടികളുടെ ഫോട്ടോ കവർചിത്രമാക്കുന്നു. നിങ്ങളുടെ മക്കൾ കഥാപാത്രങ്ങൾ ആകുന്നു.. വെറൈറ്റി ആയിട്ടുണ്ട് അല്ലേ?
ജന്മദിനാഘോഷങ്ങൾക്കും ആദ്യകുർബാന സ്വീകരണത്തിനുമെല്ലാം ഇത്തരമൊരു പേഴ്സണലൈസ്ഡ് ബുക്ക് സമ്മാനിച്ചാൽ കുട്ടികൾ ശരിക്കും ത്രില്ലടിക്കും അല്ലേ?
അങ്ങനെ കുട്ടികൾക്ക് സർപ്രൈസ് കൊടുക്കാൻ ഇതാ ഒരു അവസരം..
എത്രയും പെട്ടെന്ന് കെയ്റോസിലേക്ക് വിളിച്ചോളൂ. നിങ്ങളുടെ കുട്ടിയുടെ, മുഖം വ്യക്തമായി കാണാനാവുന്ന വിധത്തിലുള്ള അടിപൊളി കളർ ഫോട്ടോയും ഞങ്ങൾക്ക് അയച്ചു തരിക.
നിങ്ങളുടെ കുട്ടികൾ കഥാപാത്രങ്ങളാകുന്ന അടിപൊളി
കഥാപുസ്തകം ഞങ്ങൾ നിങ്ങൾക്ക് (Rs.799/-) എത്തിച്ചു തരാം. Joshy 9496800455
Yes…
നിങ്ങൾക്കുമാകാം കഥയിലെ കഥാപാത്രം.
Reviews
There are no reviews yet.