കെയ്‌റോസ് മാസിക –
വത്തിക്കാന്റെ അംഗീകാരമുള്ള യുവജന മുറ്റേമായ ജീസസ് യൂത്ത് പുറത്തിറക്കുന്ന കെയ്‌റോസ് മാസിക കൗമാരക്കാർക്കും യുവജനങ്ങൾക്കുമായുള്ള കത്തോലിക്കാ മാസികയാണ്. ദൈവത്തിന്റെ സമയം, ദൈവകൃപയുടെ സമയം എന്നൊക്കെയാണ് കെയ്‌റോസ് എന്ന ഗ്രീക്ക് വാക്കിന്റെയർത്ഥം. കോറിന്തോസുകാർക്ക് വിശുദ്ധ പൗലോസ് എഴുതിയ കത്തിൽ പറയുന്ന വചനം ഇതാണ്, ‘ഇതാ ഇപ്പോൾ സ്വീകാര്യമായ സമയം, ഇതാ ഇപ്പോൾ രക്ഷയുടെ ദിവസം.’
1997ൽ ചെറിയൊരു കൈപ്പുസ്തക രൂപത്തിൽ ആരംഭിച്ച കെയ്‌റോസ് മാസിക ഇന്ന് 48 പേജുകളുള്ള കളറിൽ പ്രിൻറ് ചെയ്യുന്ന വലിയ മാസികയായി രൂപം കൊണ്ടിട്ട് 25 വർഷം പൂർത്തിയാവുകയാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആനന്ദം യുവജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ, അവരുടെ ഭാഷയിൽ നൽകുന്ന കെയ്‌റോസ് മാസിക ഇന്ന് 25 ഓളം രാജ്യങ്ങളിലായി എല്ലാമാസവും കടന്നുചെല്ലുന്നു.
യുവജനങ്ങളുടെ വ്യത്യസ്തമാർ ജീവിതാനുഭവങ്ങളും അറിവേകുന്ന ലേഖനങ്ങളും ആനുകാലിക വിഷയങ്ങളും ട്രെൻഡുകളുമാണ് മാസികയുടെ ഉള്ളടക്കം. പ്രചോദനാത്മകമായ ലേഖനങ്ങളും അവതരണത്തിലെ മികവുംകൊണ്ട് വ്യത്യസ്തമാകുന്ന കെയ്‌റോസ് മാസിക യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് കത്തോലിക്കാ യുവജനങ്ങൾക്കിടയിൽ വേറിട്ടൊരു ശബ്ദമായി തീർന്നിരിക്കുന്നു.
കെയ്‌റോസ് മാസികയുടെ ഉള്ളടക്കം
ദൈവത്തിന്റെ മൗനം: വായിച്ച് ധ്യാനിക്കുവാനും ആത്മീയമായി വളരുവാനും സഹായിക്കുന്ന ചില നനവുള്ള ചിന്തകൾ
എഡ്ഡി സ്പീക്കിംഗ്: ജീസസ് യൂത്തിന്റെ ആത്മീയത, കൂട്ടായ്മ, മിഷൻ, വിഷൻ എന്നിവയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
യുവ മൈ സ്റ്റോറി: വ്യത്യസ്തതയുള്ള യുവജനങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു
യൂത്ത് ക്ലാസ്: അനുഭവങ്ങളുടെ വെളിച്ചത്തിൽ അറിവ് പകരുന്ന ആധികാരികതയുള്ള ലേഖനങ്ങൾ
കവർ സ്റ്റോറി: ചർച്ചകളിലൂടെ രൂപപ്പെടുന്ന ആനുകാലിക പ്രസക്തമായ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണങ്ങളും
മിഷൻ: ഭാരതത്തിന്റെ വിവിധ മിഷൻ പ്രദേശങ്ങളിലൂടെയുള്ള യാത്രകളും അനുഭവങ്ങളും
ഫാമിലി കഫേ: യുവ കുടുംബങ്ങൾക്കായി അനുഭവങ്ങൾ കോർത്തിണക്കിയ ലേഖനങ്ങൾ
ഫമിലിയ മൈ സ്റ്റോറി: പ്രചോദനാത്മകമായ യുവ കുടുംബങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ
Q & A: മനശാസ്ത്ര സംബന്ധിയായ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
ടീൻസ്പിരിറ്റ് റെയിൻബോ: കൗമാരക്കാർക്ക് ഉപകാരപ്രദവും ഉൾക്കാഴ്ച നൽകു ലേഖനങ്ങളും
ടീൻസ്പിരിറ്റ് മൈ സ്റ്റോറി: ടീനേജേഴ്സിന് ഉപകാരപ്രദമായ അനുഭവസാക്ഷ്യങ്ങൾ
ചർച്ച് ആൻഡ് സയൻസ്: ശാസ്ത്രരംഗത്തെ വിശ്വാസികളായ ശാസ്ത്രജ്ഞരെ പരിചയപ്പെടാനും അടുത്തറിയാനും
വൈറൽ കോർണർ: ഇന്റർനെറ്റിൽ ജനശ്രദ്ധ നേടിയ വീഡിയോകളും മറ്റു പോസ്റ്റുകളും പരിചയപ്പെടുത്തുന്നു
ഹൈലൈറ്റ്‌സ്: വായനയ്ക്കായി പരിചയപ്പെടുത്തുന്ന മറ്റു പ്രസിദ്ധീകരണങ്ങളിലെ ശ്രദ്ധേയമായ ചില വാർത്തകൾ
സിനി ടോക്‌സ്: ശ്രദ്ധേയമായ സിനിമകളെ കുറിച്ചുള്ള നിരൂപണങ്ങളും വിലയിരുത്തലുകളും
ബുക് ഷെൽഫ്: വായനയ്ക്കായി പരിചയപ്പെടുത്തുന്ന പ്രചോദനാത്മകമായ പുസ്തകങ്ങളെ കുറിച്ചുള്ള ലേഖനം
വാർത്താ വിചാരം: ആനുകാലികമായ വാർത്തകളെ വിശകലനം ചെയ്യുന്ന, സൂക്ഷ്മ നിരീക്ഷണങ്ങളോടെയുള്ള ലേഖനങ്ങൾ
സ്മാർട്ട് കിഡ്‌സ്: കുട്ടികൾക്കുള്ള രസകരമായ കഥകൾ
ചിരിയും ചിന്തയും: നർമ്മത്തിൽ ചാലിച്ചെടുത്ത, ചിരിയും ചിന്തകളുമുണർത്തു കാർട്ടൂണുകൾ
ഷാന്റി പോള്‍, വൈക്കം –
വിവാഹത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയ ജൂണ്‍ ലക്കം കെയ്‌റോസ് നന്നായിരിക്കുന്നു. വിവാഹത്തിന് ഒരുങ്ങേണ്ടതിന്റെ ആവശ്യകതയും ‘അല്‍പം റൊമാന്റിക്കൊക്കെ ആവാ’മെന്നുമൊക്കെയുള്ള എഴുത്തുകളും രണ്ടു
കുടുംബളെക്കുറിച്ചുള്ളതും ‘ആശകളും ആശങ്കകളും’ എല്ലാം ഏറെ പ്രസക്തമായി
രിക്കുന്നു. ഇപ്പോഴത്തെ വിവാഹിതരും അല്ലാത്തവരുമായ ചെറുപ്പക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ലേഖനങ്ങളാണെല്ലാം. ഈ കാലഘട്ടത്തില്‍ കുടുംബജീവിതം ഞാണിന്മേല്‍ കളിപോലെയായിക്കൊണ്ടിരിക്കുകയാണല്ലോ. റെഡി വണ്‍ ടു ത്രീ എന്ന രീതിയിലാണ്
രണ്ടുപേര്‍ ഒരുമിക്കുന്നതും വേര്‍പിരിയുന്നതും. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ‘സ്‌നേഹപ്രിയരും കലഹപ്രിയരും’ എന്ന ലേഖനമൊക്കെ ദമ്പതികള്‍ക്ക് ഒത്തിരി ഉള്‍ക്കാഴ്ച
നല്‍കുന്നതാണ്. ഇതുപോലുള്ള പ്രധാന വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ
നല്ലതാണ്. കൂടാതെ മാസികയുടെ അവതരണവും മനോഹരമായിരിക്കുന്നു.
ഫാ. ലൂക്ക് പുതൃക്കയില്‍, കോട്ടയം –
കെയ്‌റോസ് സുന്ദരി,
കെയ്‌റോസ് എപ്പോഴും കുളിച്ച് ഈറനണിഞ്ഞു നില്‍ക്കുന്ന സുന്ദരിയെ പോലെ പ്രൗഢഗംഭീരമാണ്. ഉള്‍ത്താളുകളില്‍ ആത്മീയ യാത്രയ്ക്കുള്ള പാതകള്‍ തുറക്കുന്നു. ഇത്രയും മനോഹരമാക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദഗ്ധരെ അഭിനന്ദിക്കുന്നു.മേയ് ലക്കത്തില്‍, കടലുകടക്കും മുമ്പ് എന്ന കുറിപ്പ് ക്രൈസ്തവര്‍ ആഴത്തില്‍ ചിന്തിക്കേതാണ്. പോയി പോയി നാമിവിടെ ഇല്ലാതാകുന്നു. യുവതീ യുവാക്കള്‍ എന്ത് ചെയ്യും? കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മതപരമായ അപജയം അവരെ മാത്രമല്ല എല്ലാവരെയും ബാധിക്കുന്നു. ക്രൈസ്തവ നേതൃത്വം നല്‍കുന്ന പരിശീലനം യുവതീ
യുവാക്കളെ സ്പര്‍ശിക്കുന്നില്ല. അവരുടെ വഴി അവര്‍ തന്നെ തെരഞ്ഞെടുക്കുമ്പോഴും അപാകതകള്‍ ഏറെയുണ്ട്. ദൈവിക പദ്ധതി തിരിച്ചറിയാനും കൃപ യാചിക്കാനും പഠിച്ചാല്‍ നേര്‍വഴിയിലേക്ക് നടക്കാന്‍ സാധിക്കും. എന്റെ പ്രത്യാശ മുഴുവന്‍ എന്റെ ദൈവത്തിലാണെന്ന് പറയാനാവുന്ന ഒരു തലമുറയുടെ വിജയം നേടാനാവും. ലെബനോന്‍ ജീവിതം പറയുന്നത് മറ്റൊന്നല്ല. അര്‍മേനിയയും ലെബനോനും തുര്‍ക്കിയും എല്ലാം ക്രൈസ്തവര്‍ക്ക് കൈവിട്ടു പോയ നാടായിത്തീര്‍ന്നു. ക്രൈസ്തവര്‍ ഇനിയും ധാരാളം പഠിക്കേണ്ടിയിരിക്കുന്നു. വളര്‍ത്തിയ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് കൂട്ടം വിടുന്നു എന്നതിനെപ്പറ്റി പഠനം നടത്തുന്നത് കെയ്‌റോസ് ഒരു ചുമതലയായി ഏറ്റെടുക്കുക.
ഫാ. ലൂക്ക് പൂതൃക്കയില്‍ –
ജീസസ് യൂത്ത് സഭയുടെ നിറമാണ്, ശക്തിയാണ്, ആത്മീയ മുന്നേറ്റമാണ്. മുപ്പതിലധികം വര്‍ഷത്തെ ചരിത്രമുണ്ടിതിന്. യേശുവിനെ കൊടുക്കേണ്ടവരും വെളിച്ചം നല്‍കേണ്ടവരുമാണ്. എനിക്ക് ചോദിക്കാനുള്ള ചില കാര്യങ്ങളുണ്ട്. ‘നിങ്ങള്‍ വിവാഹിതരാകുന്നുണ്ടോ?, കൂടുതല്‍ കുട്ടികളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ?, രാഷ്ട്രീയത്തിലിറങ്ങി രാഷ്ട്രീയത്തിന് മൂല്യംകൊടുക്കുവാന്‍ പറ്റുന്നുണ്ടോ, സഭയെയും ക്രിസ്തീയ വിശ്വാസത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നേരെ മുഖം നോക്കി എതിര്‍പ്പ് പറയാന്‍ പറ്റുന്നുണ്ടോ, അതോ ഇത്
വെറും പ്രാര്‍ഥന ഗ്രൂപ്പും അടങ്ങി ഒതുങ്ങി കഴിയുന്നവരുടെ സംഘവുമാണോ?
മാധ്യമ ദിനവും മാധ്യമ കമ്മീഷനുംവഴി സെക്കുലര്‍ മാധ്യമങ്ങളെ അതിജീവിക്കുവാനും തിരുത്തുവാനും സാധിക്കുന്നുണ്ടോ? എല്ലായിടത്തും എത്തുന്ന ഒരു പത്രം പോലും നമുക്കില്ല. 32 രൂപതകള്‍ക്കും പൊതുവിലും മാധ്യമ കമ്മീഷനുണ്ട്. നമുക്ക് ആരെയും സ്വാധീനിക്കാന്‍ പറ്റുന്നില്ല എന്ന് സങ്കടത്തോടെ പറയട്ടെ.
അക്ഷരാര്‍ഥത്തിലുള്ള സുവിശേഷം പ്രസംഗിച്ച് അക്രൈസ്തവരെ ക്രിസ്തുവിലേക്ക് അടുപ്പി
ക്കുകയാണ് സന്യസ്തരുടെ വിളി. സന്യസ്തര്‍ക്ക് ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യം കൂടുന്നതേയുള്ളൂ. കൂടുതല്‍ സമര്‍പ്പണത്തോടെയും ത്യാഗത്തോടെയും സന്യാസി സന്യാ
സിനികള്‍ സമൂഹത്തിലേക്ക് ഇറങ്ങേണ്ടതുണ്ട്..
ഫാ. ലൂക്ക് പൂതൃക്കയില്‍
ഷൈജന്‍ തോമസ്, ചാലക്കുടി –
ഡോ ജോര്‍ജ് തയ്യിലിന്റെ പ്രാര്‍ഥനയുടെ കാണാപ്പുറങ്ങള്‍ എന്ന ലേഖനം വളരെ നന്നായി. ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ കേട്ടപ്പോഴും സന്തോഷം തോന്നി. വൈദ്യശാസ്ത്രത്തിനും മേലെയാണ് പ്രാര്‍ഥനയുടെ ശക്തിയെന്ന് ഡോക്ടറുടെ ഈ ലേഖനത്തില്‍ നിന്നും സ്പഷ്ടമായി മനസ്സിലാവുന്നുണ്ട്. വൈദ്യശാസ്ത്ര മേഖലയിലെ കച്ചവട കണ്ണുകളും അതിന്റെ തിക്താനുഭവങ്ങള്‍ പേറുന്ന സാധാരണക്കാരന്റെ അവസ്ഥയും ഒക്കെ എത്രമാത്രം ഹൃദയഭേദകമാണ്. അതുരാലയങ്ങളും ഡോക്ടേഴ്‌സുമാക്കെ അവരുടെ പ്രതിജ്ഞ അനുസരിച്ചും പ്രതിബദ്ധതയനുസരിച്ചും പ്രവര്‍ത്തിക്കുമ്പോളുള്ള നന്മയും സമൂഹ നിര്‍മിതിയും ഒക്കെ എത്രയോ വലുതാണ്. എന്തായാലും പ്രാര്‍ഥനയെക്കുറിച്ച് പറഞ്ഞ ഡോക്ടറുടെ വാക്കുകള്‍ ആശ്വാസം മാത്രമല്ല വലിയൊരു ധൈര്യവും കൂടി നല്‍കുന്നുണ്ട്.
ഫാ. ഡിപിന്‍ നെല്ലിക്കശ്ശേരിയുടെ, ‘സങ്കടങ്ങള്‍ നല്‍കിയവരെ നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ടോ’ എന്ന ലേഖനവും നല്ല ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കാന്‍ അത് പ്രേരണയായി. ‘പോട്ടെ സാരമില്ല…’ എന്ന തലക്കെട്ടിലെ ജിബി ജോര്‍ജിന്റെ ലേഖനം ആത്മസംയമനത്തെയും ശാന്തതയെക്കുറിച്ചും ഒരു ഓര്‍മപ്പെടുത്തലായി. തീവ്രമായ കോപത്തോടെ സംസാരിക്കുന്നത് കേള്‍ക്കുന്നവര്‍ക്ക് മാത്രമല്ല സ്വയം മോശമാകാനും അസ്വസ്ഥമാകാനും ഇടയുണ്ട് എന്നുള്ളതാണ്.
ഫെബ്രുവരിയിലെ കെയ്‌റോസ് മാസിക എടുത്തിരിക്കുന്ന വിഷയം നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കണമെന്നതാണെന്ന് തോന്നി. എഴുത്തുകള്‍ എല്ലാംതന്നെ മികവുപുലര്‍ത്തുന്നുണ്ട്. ആനുകാലികവും ജീവിതഗന്ധിയുമായ നല്ല വിഷയങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഷൈജന്‍ തോമസ്, ചാലക്കുടി
പ്രൊ. ഗ്രേസി ജോര്‍ജ്, പാലക്കാട് –
പ്രിയ കെയ്‌റോസ് ടീം,
ക്രിസ്മസ് ലക്കം കെയ്‌റോസ് മാഗസിന്‍ വളരെ മനോഹരമായിരുന്നു. കെട്ടിലും മട്ടിലും പുതുമ നിറഞ്ഞുനിന്നു. ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി; ഭൂമിയില്‍ സന്മനസ്സുള്ള വര്‍ക്ക് സമാധാനം’ എന്ന ക്രിസ്മസ് സന്ദേശം ഉള്‍ക്കൊണ്ടുള്ള കവര്‍ സ്റ്റോറിയിലെ ലേഖനങ്ങള്‍ ഒരു ആത്മീയ വിരുന്ന് തന്നെയായിരുന്നു. ഡോ. എഡ്വേര്‍ഡ് എടേഴത്തിന്റെ ‘നല്ല കൂട്ടായ്മയുടെ അഞ്ചു പടികള്‍’ എന്ന ലേഖനം ആത്മവിമര്‍ശനത്തിനുള്ള അവസരമൊരുക്കുന്നതായിരുന്നു. ‘ക്രിസ്തു മിസ്സായ വഴികള്‍’ എന്ന ലേഖനവും തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ ചില അപായ സൂചനകള്‍ നല്‍കുന്നതാണ്. ഏഴ് ക്രിസ്മസ് പെയിന്റിങ്ങുകള്‍ പരിചയപ്പെടുത്തിയതും ഏറെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു.
ജീസസ്‌യൂത്ത് – കരിസ്സ്മാറ്റിക് പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ഫാ. എബ്രഹാം പള്ളിവാതുക്കലിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള അനുസ്മരണ കുറിപ്പുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു. പുതുവര്‍ഷത്തിലും ആത്മീയ ജീവന്‍ തുളുമ്പുന്ന അക്ഷരവിരുന്ന് ഒരുക്കാന്‍ കെയ്‌റോസ് ടീമിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
പ്രൊ. ഗ്രേസി ജോര്‍ജ്, പാലക്കാട്