Copyright © 2021 Catholic Cloud - All Rights Reserved. Design by: Ormeon
Description
P 3
ജീവിതസാഹചര്യങ്ങളിലും പ്രതിസന്ധികളിലും ദൈവത്തിൽ ആശ്രയിച്ച് , ദൈവസാന്നിധ്യത്തിൽ നിന്നും കരുത്ത് ആർജിച്ച് ജീവിതങ്ങളെ പ്രശോഭിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു എഡിറ്റേഴ്സ് റൂമിലൂടെ അഡ്വ. കെ. ജെ. ജോൺസൺ .
അഡ്വ. കെ ജെ ജോൺസൻ :
കെയ്റോസ് മലയാളം മാസികയുടെ ചീഫ് എഡിറ്റർ. ഇരിങ്ങാലക്കുട സ്വദേശി. ഭാര്യ ഡോ. സെൽബിയ. നാല് മക്കൾ
P 6
പ്രാർത്ഥനയിലൂടെ ദൈവവുമായി ഒന്നാകേണ്ടവരാണ് നമ്മൾ എന്നും പ്രാർത്ഥന ഒരിക്കലും നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടിയുള്ള സ്വാർത്ഥത ആകരുതെന്നും പാഥേയത്തിലൂടെ പറഞ്ഞുവെക്കുന്നു ശശി ഇമ്മാനുവൽ.
തൃശ്ശൂർ സ്വദേശിയായ ശശി ഇമ്മാനുവൽ തൃശ്ശൂർ നിർമ്മല മാതാ സെൻട്രൽ സ്കൂളിൽ വാല്യൂ എഡ്യൂക്കേഷൻ ടീച്ചറായി ജോലി ചെയ്യുന്നു. ഭാര്യ അമ്പിളി,മൂന്ന് മക്കൾ
P10
അന്ധമായി അനുസരിപ്പിക്കുന്നതിനപ്പുറം യുവജനങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കാനും അവരെ ചേർത്തു പിടിക്കാനും അവരെ വിശ്വസിക്കാനും യുവജനങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് സാധിക്കണം എന്ന ഓർമ്മപ്പെടുത്തലാണ്
ഫ്രം ദ ഹാർട്ടിലെ ‘ സ്നേഹിക്കുന്ന സഹയാത്രികർ നിർബന്ധിച്ച് മെരുക്കുന്നവരല്ല’ എന്ന തന്റെ ലേഖനത്തിലൂടെ
ഡോ എഡ്വേർഡ് എടേഴത്ത് നൽകുന്നത്
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ലേഖകൻ അന്തർദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ് . 2018ൽ ഷെവലിയർ പട്ടം ലഭിച്ചു
P13
ഹൃദയസ്പർശിയായ കലാസൃഷ്ടി എന്ന ലഘു കുറിപ്പിലൂടെ
യേശുക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി അർണോസ് പാതിരി രചിച്ച പുത്തൻപാനയുടെ പ്രസക്തിയും പ്രാധാന്യവും ഇവിടെ വ്യക്തമാക്കുന്നു. ചൂണ്ടിക്കാണിക്കുന്നു
P14
ആനന്ദകരമായ ജീവിതത്തിന് ആരോഗ്യ അച്ചടക്കം അനിവാര്യമോ എന്ന കവർസ്റ്റോറിയിലെ തന്റെ ലേഖനത്തിലൂടെ ശരീരവും മനസ്സും ഒരുപോലെ പ്രസന്നമാക്കാനുള്ള മാർഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു ഡോ.സിന്ധു ജേക്കബ്
ഡോ. സിന്ധു പാലക്കാട് ജീസസ് യൂത്ത് ഫാമിലി സ്ട്രീം അംഗവും രൂപത മതബോധന വിഭാഗത്തിലെ റിസോഴ്സ് പേഴ്സനുമാണ്. ഭർത്താവ് ഡോ. ഷാജൻ തോമസ്, രണ്ടു മക്കൾ
P17
ഓൺലൈൻ ഗെയിമിന്റെ കെണിയിൽ അകപ്പെട്ട് ആത്മഹത്യ ചെയ്ത തന്റെ ഇടവകാംഗം കൂടിയായ 14 കാരന്റെ വേർപാടിന്റെ വേദനയും ഇത്തരം സൈബർ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സഭാ നേതൃത്വവും കുടുംബങ്ങളും ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു
ഫാ. പോൾ കോട്ടക്കൽ
P 18
കവർസ്റ്റോറിയിലെ, ‘സംസാരത്തിൽ അച്ചടക്കം ആവശ്യമോ ‘ എന്ന മറ്റൊരു ലേഖനത്തിലൂടെ, നമ്മളൊരു കാര്യം പറയുമ്പോൾ പുലർത്തേണ്ട ശ്രദ്ധയും വിവേകവും ജാഗ്രതയും ചൂണ്ടിക്കാണിക്കുന്നു, പ്രശസ്ത എഴുത്തുകാരി ഡോ. കൊച്ചു റാണി ജോസഫ്.
തൃക്കാക്കര ഭാരത് മാതാ കോളേജിൽ എക്കണോമിക്സ് വിഭാഗം മേധാവിയായി റിട്ടയർ ചെയ്ത ഡോ.കൊച്ചുറാണി ജോസഫ് എറണാകുളത്ത് താമസിക്കുന്നു.
P20
യുവ/ യൂത്ത് ക്ലാസിലെ’ Be the trend setters ‘ എന്ന ലഘുലേഖനത്തിലൂടെ സമൂഹത്തിലെ എല്ലാ ട്രെൻഡുകളും നമ്മൾ ഫോളോ ചെയ്യേണ്ടതില്ലെന്നും ഈശോയുടെ ഇഷ്ടങ്ങളെ നമ്മുടെ ട്രെൻഡുകൾ ആക്കി മാറ്റാം എന്നും പറഞ്ഞുതരുന്നു മരിയ ഫ്രാൻസിസ്ക
എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും എറണാകുളം സോണൽ ടീൻസ് ടീം കോർഡിനേറ്ററും ആണ് മരിയ
P 22
നാലു പതിറ്റാണ്ടുകളായുള്ള ജീസസ് യൂത്ത് പ്രയാണത്തിന്റെ തനിമയും കാരിസവും അതോടൊപ്പം യുവജനങ്ങളും യുവജനങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്നവരും ഒരുമിച്ചുള്ള യാത്രയുടെ പ്രാധാന്യവും പ്രസക്തിയും എടുത്തുപറയുന്നു
അഡ്വ. റൈജു വർഗീസ്. കെയ്റോസ് മലയാളം മാഗസിൻ അസോസിയേറ്റ് എഡിറ്റർ സുജമോൾ ജോസുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് മുന്നേറ്റത്തിന് മാത്രം സ്വന്തമായ സവിശേഷതകൾ അഡ്വ. റൈജു വർഗീസ് വിശദമാക്കുന്നത്.
P26
എക്ലെസിയ/ഇടയശബ്ദത്തിൽ ഇത്തവണ നമ്മോട് സംസാരിക്കുന്നത് വരാപ്പുഴ അതിരൂപത മെത്രാനും കെ സി ബി സി മീഡിയ കമ്മീഷൻ വൈസ് ചെയർമാനുമായ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവാണ്. മാധ്യമ സാക്ഷരതയുടെ അനിവാര്യതയിലേക്ക് വിരൽചൂണ്ടുകയാണ് കെയ്റോസിന് നൽകിയ അഭിമുഖത്തിലൂടെ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്.
P 28
സ്പോർട്സും വിശ്വാസവും എന്ന പേജിൽ എന്റെ വ്യക്തിത്വം ക്രിസ്തുവിലാണ് എന്ന കുറിപ്പിലൂടെ മൈക്കൽ ഫെല്പ്സ് ഓഫ് പാരാലിംബിക് സ്വിമ്മിംഗ് എന്ന വിശേഷണത്തിന് അർഹയായ ജസീക്ക ലോങ്ങ് എന്ന റഷ്യൻ നീന്തൽ താരത്തിന്റെ വിശ്വാസജീവിതത്തിന്റെയും അതിജീവനത്തിന്റെയും കഥ പങ്കുവയ്ക്കുന്നു കുവൈറ്റിൽ നിന്നും ജോബി ബേബി.
ലേഖകൻ ജോബി കുവൈറ്റിൽ നേഴസ് ആണ്
P30
” ജീവിതത്തിൽ വീഴ്ചകൾ ഉണ്ടാകുമ്പോഴും പാപത്തിന്റെ കെണിയിൽ വീണുപോകുമ്പോഴും കുറ്റബോധത്താൽ നിരാശപ്പെട്ട് കഴിയാതെ നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി ബന്ധപ്പെട്ട രക്തം നമ്മുടെ കുറ്റബോധത്തെ കഴുകി കളയുന്നത് കുമ്പസാരത്തിലൂടെ അനുഭവിക്കാൻ നമുക്ക് സാധിക്കണം എന്ന ഓർമ്മപ്പെടുത്തലാണ് ജീസസ് യൂത്ത് വിചിന്തനത്തിലൂടെ
ഡോ. അബീഷ് ആന്റണി നൽകുന്നത്.
സൈക്കാട്രിസ്റ്റായ ഡോ.അബീഷ് ഓസ്ട്രേലിയ നാഷണൽ ഫോർമേഷൻ ടീം കോർഡിനേറ്റർ ആണ്. ഭാര്യ അനു, അഞ്ചുമക്കൾ
P 32
ഫമീലിയ മൈ സ്റ്റോറിയിലെ ‘സന്യാസിനികൾക്ക് സ്വാതന്ത്ര്യമോ’ എന്ന തന്റെ ജീവിതാനുഭവക്കുറിപ്പിലൂടെ തന്റെ ദൈവവിളിയെ കുറിച്ചും സന്യാസി ജീവിതത്തിൽ താൻ അനുഭവിക്കുന്ന ആനന്ദത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും പങ്കുവയ്ക്കുന്നു സി.ദിവ്യ മാത്യു.
സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ക്രോസ് സഭാംഗമായ സിസ്റ്റർ ദിവ്യ മാത്യു, സംഗീത അധ്യാപികയും തെറാപ്പിസ്റ്റും മാധ്യമപ്രവർത്തകയും ആണ് . ഇപ്പോൾ കൊല്ലം സോണൽ ജീസസ് ആനിമേറ്റർ കൂടിയാണ്.
P34
ടീൻസ് സ്പിരിറ്റ് റെയിൻബോയിൽ ഇത്തവണ നമ്മോട് സംവദിക്കുന്നത് വരാപ്പുഴ അതിരൂപത വൈദികനായ ഫാദർ വില്യം ചാൾസ് ആണ്. വീട്ടിലെ ഒറ്റ പുത്രനായ തന്റെ ദൈവവിളിയും ആ വിളിയിലേക്ക് എത്തിച്ചേരാൻ പ്രതിബന്ധമായ കാര്യങ്ങളും അതിനെ അതിജീവിച്ച് പൗരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെ കുറിച്ചും പരിശുദ്ധ അമ്മയുടെ മധ്യസ്ഥ സഹായത്തിന്റെ ശക്തിയെക്കുറിച്ചും അച്ചൻ ഇവിടെ പങ്കുവയ്ക്കുന്നു.
എറണാകുളം പൊന്നാരി മംഗലത്തെ ഔർ ലേഡി ഓഫ് മേഴ്സി ചർച്ച് അസിസ്റ്റന്റ് വികാരിയും സെന്റ് ആൽബർട്ട്സ് കോളേജിലെ ഒന്നാം വർഷ എം ബി എ വിദ്യാർത്ഥിയും ആണ് ഫാദർ വില്യം ചാൾസ്. ഒപ്പം എറണാകുളം ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി ചാപ്ലിൻ കൂടിയാണ്.
P 38
വായനാദിനത്തോടനുബന്ധിച്ച് കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി കെയ്റോസ് മീഡിയ ഒരുക്കിയ കെയ്റോസ് ബംബർ സമ്മാന മത്സരത്തിൽ പങ്കെടുത്ത വിജയികളുടെ പേര് വിവരങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
P39
ഇക്കഴിഞ്ഞ ജൂലൈ 20ന് നടന്ന കെയ്റോസ്
കോൺക്ലേവിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. കോൺക്ലേവിൽ ജീസസ് യൂത്ത് നാഷണൽ എക്ലിസിയാസ്റ്റിക്കൽ അഡ്വൈസർ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവും മനോരമ ന്യൂസ് ഡയറക്ടർ ശ്രീ ജോണി ലൂക്കോസും സന്നിഹിതരായിരുന്നു.
P40
അന്തർദേശീയ തലത്തിൽ കത്തോലിക്കാ മീഡിയ അവാർഡ് സ്വന്തമാക്കിയ
കെയ്റോസ് ഗ്ലോബൽ വിശേഷങ്ങൾ ആണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്.
P42
വിഴിഞ്ഞം പതിറ്റാണ്ടുകൾക്ക് മുൻപേ വരേണ്ടത്, നേതാവ് ആരോടൊപ്പമായിരിക്കണം, തുടങ്ങിയ ഗഹനമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു വാർത്ത വിചാരത്തിൽ ശ്രീ സണ്ണി കോക്കാപ്പിള്ളിൽ.
P44
സ്മാർട്ട് കിഡ്സിൽ ഇത്തവണ സിസ്റ്റർ ജിയ എം എസ് ജെ യുടെ അനുസരണം എന്ന കഥയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വെങ്കിയുടെ ചിത്രങ്ങൾ കുട്ടികൾക്ക് ഏറെ ആകർഷകമാണ്.
P46
പതിവുപോലെ ചിരിയും ചിന്തയുമായി എത്തിയിരിക്കുന്നു കാർട്ടൂണിസ്റ്റ് സിനിലിന്റെ വഴുതന മാത്തൻ.
Reviews
There are no reviews yet.